Sunday, May 9, 2010

"കഥ തുടരും"


(സത്യന്‍ അന്തിക്കാടിന്റെ അന്‍പതാമത്തെ ചിത്രം )
----------------------------------------

ട്രൂ ലൈന്‍ സിനിമയുടെ ബാനെരില്‍ തങ്ങച്ചന്‍ ഇമ്മനുഎല് നിര്‍മിച്ച ഈ ചലച്ചിത്രത്തിന്റെ കഥ സംവിധാനം സത്യന്‍ അന്തിക്കാട്‌ ആണ്
ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വേണു
വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് ഈണം നല്ക്കിയത് ഇളയരാജ
ജയറാം ,മമതമോഹന്ദാസ്,ആസിഫലി ,ഇന്നസന്ടു ,മാമുക്കോയ ,KPAC ലളിത ,ബേബി അനഘാ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു


തികച്ചും നായിക പ്രാധാന്യം ഉള്ള വളരെ ചെറിയ ഒരു കഥ രണ്ടര മണിക്കൂര് നമ്മളെ യഥൊരു വിധ മുഷിപ്പിരും തോന്നാതെ കണ്ടിരിപ്പിക്കാന്‍ സത്യന്‍ അന്തികാടിനു കഴിഞ്ഞു , ഇപ്പോള്‍ ഇറങ്ങുന സൂപ്പര്‍ താരങ്ങളുടെ തട്ട് പൊളിപ്പന്‍ പടങ്ങള്‍,അതും Titile റോള്‍ ചിത്രങ്ങള്‍ കണ്ടു മുഷിഞ്ഞു ഇരിക്കുന്ന ഒരു സാധാരണ മലയാളി പ്രേക്ഷകനോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞു സത്യന്‍ അന്തികാടിനു
തികച്ചും നായിക പ്രധാനിയം ഉള്ള ഈ ചിത്രം ചിത്രത്തില്‍ ഉടനീളം നായിക ജീവിതവുമായി സമരസ പെട്ട് ജീവിക്കാന്‍ പാട് പെടുന്നത് വരച്ചു കാട്ടിട്ടുണ്ട്, പിന്നെ സമകാലിനപ്രശങ്ങളിലേക്ക് ഒരു എത്തി നോട്ടവും ഉണ്ട് ,റിയാലിറ്റി ഷോ, ജാഥയ്ക്ക് ആളെ കുട്ടല്‍ അതിലും പ്രാധാന്യം ലളിത ചേച്ചിയുടെ ഐറ്റം ആണ് പെണ്ണ് വിചാരിച്ചാല്‍ എപ്പോ വേനമെങ്ങിലം കണ്ണിരു വരുമെന്ന് പറഞ്ഞു കണ്ണിരു പൊഴിക്കുന്ന ഒരു സീന് , അത് കലക്കി , പിന്നെ വാടക ഗുണ്ടകളുടെ ചില സാഹസങ്ങള്‍
അസിഫ് അലി തന്റെ കഥ പത്രം വളരെ തന്മയത്തത്തോടെ ചെയ്തു അത് ഒരു അഭിനതനിയമായ കാര്യമാണ്
ജയറാമിന് കാര്യമായ ഒരു റോള്‍ ഇല്ല ,എങ്കിലും അദ്ധേഹത്തിന്റെ ഭാഗം അദ്ദേഹം വളരെ നന്നായി ചെയ്തു , മമതയുടെ മകള്‍ ആയി അഭിനയിച്ച ആ ബാലതാരം "ബേബി അനിഘാ" വളരെ നന്നായി അഭിനയിച്ചു ,
ഇപ്പൊ ഇറങ്ങുന്ന തട്ട് പൊളിപ്പന്‍ താരപ്രഭ ഉള്ള മടുപ്പന്‍ ചിത്രങ്ങളെക്കാള്‍ എന്ത് കൊണ്ടും ഭേദം ആണ് ഈ ചിത്രം ,കുടുംബസമേതം പൊയ് ഇരുന്നു കാണാം ,
എപ്പോലോക്കെയോ നമ്മള്‍ക്കും ഇത് പോലെ ഒക്കെ ആകണമെന്ന് ഒരു തോന്നല്‍ ഉണ്ടാവും ഇതിലെ നായകനെ കാണുമ്പോള്‍
"ആരോ പാടും" ഹരിഹരന്‍,ചിത്ര എന്നിവര്‍ ആലപിച്ച ആ ഗാനം വളരെ സുന്ദരമായി ചിത്രികരിച്ചിട്ടുണ്ട് അതും അല്ല ആ ഗാനം ശ്രവണ സുന്ദരമായ ഒരു അനുഭുതി തരുന്നുണ്ട്
വളരെ വിവാദമായ ഒരു പ്രണയത്തിനു അവസാനം അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു സ്വയം തിരഞ്ഞെടുത്ത ജീവിതത്തിലേക്ക് എത്തപെടുന്നു നായികയ്ക്ക് ജീവിതം തുടങ്ങിയ സമയത്ത് തന്നെ എല്ലാം നഷ്ടമാവുന്നു പിന്നെ അവളുടെ ജീവിതത്തിലേക്ക് ഒരു താങ്ങായി തണലായി ഒരു പറ്റം സ്നേഹിക്കാന്‍ മാത്രം അറിയാവുന മനുഷ്യര്‍ എത്തപെടുന്നു , അവരോടോതുള്ള ജീവിതത്തില്‍ പെട്ടന്നാണ് ഓരോരോ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു , അത് തരണം ചെയാന്‍ നായികയും കൂടെ ഉള്ളവരും ഒരു ഉപായം കണ്ടെത്തുന്നു
"സമയം ഉണ്ടെങ്കില്‍ പൊയ് കാണു എന്തായാലും നിങളുടെ രണ്ടര മണിക്കൂര് വെറുതെ പോവില്ല"