Monday, September 6, 2010

മദ്യശാലയ്ക്ക് മുന്‍പിലെ ഭ്രാന്ധന്റെ കവിത

മദ്യശാലയ്ക്ക് മുന്‍പിലെ ഭ്രാന്ധന്റെ കവിത
അവന്റെ വാക്കുകള്‍ ചിതറി വീഴും മുന്‍പ് തന്നെ ഇല്ലാതാവുക ആണോ ?
അവന്റെ വാക്കുകളില്‍ പ്രണയം,
ഇല്ല ഒരു ജനകന്റെ വാനോളം ഉള്ള സ്വപ്ങ്ങളുടെ
- തകര്‍ന്നടിഞ്ഞ അടിത്തറയുടെ അവശിഷ്ടങ്ങള്‍ കാണാം,
ജീവിതങ്ങള്‍ ചിലപ്പോ സ്നേഹമെന്ന വാക്കിനാല്‍ കേട്ടിപെടുത്താം,
ചിലപ്പോ ഇല്ലാതാക്കാം
എപ്പോളും വിധിയ്ക്കു മാത്രം വിജയം ഉള്ള ഈ പാരില്‍ ,
നാം ആരെയാണ് തോല്‍പ്പിക്കുന്നത്‌,
ആരെയാണ് ജയിക്കുന്നത് ...
പിന്നയും അവന്‍ ഓടുക ആണ്,
അക്കരപച്ച തേടി
മണ്ടനായ ഞാനും കുടെ ഓടട്ടേ ആ ഓട്ടത്തില്‍ ..
.ഇതായിരുന്നു മധ്യശാലയില്‍ നിന്ന ആ ജനകന്റെ കവിത..

Sunday, May 9, 2010

"കഥ തുടരും"


(സത്യന്‍ അന്തിക്കാടിന്റെ അന്‍പതാമത്തെ ചിത്രം )
----------------------------------------

ട്രൂ ലൈന്‍ സിനിമയുടെ ബാനെരില്‍ തങ്ങച്ചന്‍ ഇമ്മനുഎല് നിര്‍മിച്ച ഈ ചലച്ചിത്രത്തിന്റെ കഥ സംവിധാനം സത്യന്‍ അന്തിക്കാട്‌ ആണ്
ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വേണു
വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് ഈണം നല്ക്കിയത് ഇളയരാജ
ജയറാം ,മമതമോഹന്ദാസ്,ആസിഫലി ,ഇന്നസന്ടു ,മാമുക്കോയ ,KPAC ലളിത ,ബേബി അനഘാ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു


തികച്ചും നായിക പ്രാധാന്യം ഉള്ള വളരെ ചെറിയ ഒരു കഥ രണ്ടര മണിക്കൂര് നമ്മളെ യഥൊരു വിധ മുഷിപ്പിരും തോന്നാതെ കണ്ടിരിപ്പിക്കാന്‍ സത്യന്‍ അന്തികാടിനു കഴിഞ്ഞു , ഇപ്പോള്‍ ഇറങ്ങുന സൂപ്പര്‍ താരങ്ങളുടെ തട്ട് പൊളിപ്പന്‍ പടങ്ങള്‍,അതും Titile റോള്‍ ചിത്രങ്ങള്‍ കണ്ടു മുഷിഞ്ഞു ഇരിക്കുന്ന ഒരു സാധാരണ മലയാളി പ്രേക്ഷകനോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞു സത്യന്‍ അന്തികാടിനു
തികച്ചും നായിക പ്രധാനിയം ഉള്ള ഈ ചിത്രം ചിത്രത്തില്‍ ഉടനീളം നായിക ജീവിതവുമായി സമരസ പെട്ട് ജീവിക്കാന്‍ പാട് പെടുന്നത് വരച്ചു കാട്ടിട്ടുണ്ട്, പിന്നെ സമകാലിനപ്രശങ്ങളിലേക്ക് ഒരു എത്തി നോട്ടവും ഉണ്ട് ,റിയാലിറ്റി ഷോ, ജാഥയ്ക്ക് ആളെ കുട്ടല്‍ അതിലും പ്രാധാന്യം ലളിത ചേച്ചിയുടെ ഐറ്റം ആണ് പെണ്ണ് വിചാരിച്ചാല്‍ എപ്പോ വേനമെങ്ങിലം കണ്ണിരു വരുമെന്ന് പറഞ്ഞു കണ്ണിരു പൊഴിക്കുന്ന ഒരു സീന് , അത് കലക്കി , പിന്നെ വാടക ഗുണ്ടകളുടെ ചില സാഹസങ്ങള്‍
അസിഫ് അലി തന്റെ കഥ പത്രം വളരെ തന്മയത്തത്തോടെ ചെയ്തു അത് ഒരു അഭിനതനിയമായ കാര്യമാണ്
ജയറാമിന് കാര്യമായ ഒരു റോള്‍ ഇല്ല ,എങ്കിലും അദ്ധേഹത്തിന്റെ ഭാഗം അദ്ദേഹം വളരെ നന്നായി ചെയ്തു , മമതയുടെ മകള്‍ ആയി അഭിനയിച്ച ആ ബാലതാരം "ബേബി അനിഘാ" വളരെ നന്നായി അഭിനയിച്ചു ,
ഇപ്പൊ ഇറങ്ങുന്ന തട്ട് പൊളിപ്പന്‍ താരപ്രഭ ഉള്ള മടുപ്പന്‍ ചിത്രങ്ങളെക്കാള്‍ എന്ത് കൊണ്ടും ഭേദം ആണ് ഈ ചിത്രം ,കുടുംബസമേതം പൊയ് ഇരുന്നു കാണാം ,
എപ്പോലോക്കെയോ നമ്മള്‍ക്കും ഇത് പോലെ ഒക്കെ ആകണമെന്ന് ഒരു തോന്നല്‍ ഉണ്ടാവും ഇതിലെ നായകനെ കാണുമ്പോള്‍
"ആരോ പാടും" ഹരിഹരന്‍,ചിത്ര എന്നിവര്‍ ആലപിച്ച ആ ഗാനം വളരെ സുന്ദരമായി ചിത്രികരിച്ചിട്ടുണ്ട് അതും അല്ല ആ ഗാനം ശ്രവണ സുന്ദരമായ ഒരു അനുഭുതി തരുന്നുണ്ട്
വളരെ വിവാദമായ ഒരു പ്രണയത്തിനു അവസാനം അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു സ്വയം തിരഞ്ഞെടുത്ത ജീവിതത്തിലേക്ക് എത്തപെടുന്നു നായികയ്ക്ക് ജീവിതം തുടങ്ങിയ സമയത്ത് തന്നെ എല്ലാം നഷ്ടമാവുന്നു പിന്നെ അവളുടെ ജീവിതത്തിലേക്ക് ഒരു താങ്ങായി തണലായി ഒരു പറ്റം സ്നേഹിക്കാന്‍ മാത്രം അറിയാവുന മനുഷ്യര്‍ എത്തപെടുന്നു , അവരോടോതുള്ള ജീവിതത്തില്‍ പെട്ടന്നാണ് ഓരോരോ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു , അത് തരണം ചെയാന്‍ നായികയും കൂടെ ഉള്ളവരും ഒരു ഉപായം കണ്ടെത്തുന്നു
"സമയം ഉണ്ടെങ്കില്‍ പൊയ് കാണു എന്തായാലും നിങളുടെ രണ്ടര മണിക്കൂര് വെറുതെ പോവില്ല"

Wednesday, March 17, 2010

മൊബൈല്‍ ദുരുപയോഗം

കഴിഞ്ഞ കുറെ ദിവസങ്ങളായി പത്ര മാധ്യമങ്ങളില്‍ മോബില്ഫോന് മൂല ഉണ്ടാകുന്ന അത്മഹത്യകല്‍ കൊലപാതകങ്ങള്‍ ഒക്കെ ആണ് നമ്മള്‍ കണ്ടു വരുന്നത്
പരസ്പരം സംവേധിക്കാനായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ എങ്ങനെ ആണ് മനുഷ്യന്റെ ജീവന്‍ എടുക്കുന്ന ചെകുത്താന്‍ ആയി മാറുന്നത്
കഴിഞ്ഞ കുറെ ദിവസം ആയി റിപ്പോര്‍ട്ട്‌ ചയ്ത എല്ലാ വാര്‍ത്തകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുക്കുകയും അത് വെച്ച് ബ്ലാക്ക്മയില്‍ ചെയുകയും അത് മൂലം അലമ്ഹത്യ ചെയ്ത കേസുകള്‍ ആണ്
ഇതില്‍ ഭൂരിഭാഗവും പ്ലസ് ടൂ വിനു പഠിക്കുന്ന പെണ്‍കുട്ടികള്‍ ആണ്

ക്യാമറ ഉള്ള മൊബൈല്‍ ഫോണുകള്‍ ഇപ്പൊ ഏതൊരു കൊച്ചു കുഞ്ഞിന്റെ കൈയില്‍ പോലും ഉണ്ട് ,
എവെടെയും കഴുകന്റെ കണ്ണുള്ള നോട്ടവുമായി അവന്‍ വരും
ഇന്ന് നമ്മുടെ അമ്മ പെങ്ങന്‍ മാര്‍ക്ക് പേടി ഇല്ലാതെ വെളിയില്‍ ഇറങ്ങി നടക്കാന്‍ മേലാത്ത അവസ്ഥ ആയി
എന്താണ് ഇതിനു ഒരു പ്രതിവിധി
ഇനിയും ഉണരൂ കുട്ടുകാര് എന്നിട്ട് പ്രതികരിക്കു
നാളെ ഒരിക്കല്‍ നമ്മുടെ അമ്മ പെങ്ങാന്‍ മാര്‍ക്ക് ഇത് പോലെ ഒരു അവസ്ഥ വരാതിരിക്കാന്‍ വേണ്ടി എങ്കിലും സമുഹത്തെ കാര്‍ന്നു തിന്നുന്ന ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണ്ടേ

സിനിമ കഥ

ഇവിടെ നമ്മുടെ നാട്ടില്‍ ഇപ്പൊ നല്ല ഒരു സിനിമ ഓടി കഴിഞ്ഞു പക്ഷെ ക്ലൈമാക്സ്‌ ആര്‍ക്കും മനസിലായില്ല,
അല്ല ഇനി ക്ലൈമാക്സ്‌ വരാന്‍ ഇരിക്കുന്നത്തെ ഉള്ളോ ?
എന്തായാലും കുറെ നാളു ഒരു ഷാജികൈലാസ് റേഞ്ചി പണിക്കര്‍ ടീമിന്റെ സിനിമ കാണുന്ന അവസ്ഥ ആയിരുന്നു ,ഇപ്പോള്‍ അടുര്ഗോപലക്രിഷ്ണന്റെ സിനിമ കാണുന്ന പോലെ ആയി പൊയി ക്ലൈമാക്സ്‌ എന്താന്ന് പിടികിട്ടിയില്ല
എന്തായാലും സൂപ്പര്‍ സ്ടാര്സ് ഹാസ്യനടന്‍ മാറ് പോരഞ്ഞിട്ട് സാംസ്‌കാരിക നായകന്‍ മാര്
ഹോ എന്റമ്മോ ജഗപൊഗ ആയിരുന്നു ,എന്നിട്ട് എന്ത് ഉണ്ടായി "ഉത്തരത്തില്‍ ഇരിക്കുന്നത് കിട്ടിയും ഇല്ല
കഷത്തില്‍ ഇരിക്കുന്നത് പോവുകയും ചെയ്തു ". ഇത്രയും നമ്മള്‍ കണ്ടത്
എന്റെ ചെറിയ വെറും വാക്കുകള്‍ ഇവിടെ രേഘപെടുത്തി കൊള്ളട്ടെ
തിലകന്‍ എന്നാ നടന്‍ അഭിനയിപ്പിച്ചു പ്രതിഭലിപ്പിച്ച ഒട്ടേറെ കഥാപാത്രങ്ങള്‍ നമുടെ മനസില്‍ ഇന്നും ഉണ്ട് ,അദ്ദേഹം ഒരു നട്നിലും അപ്പുറം ഒരു മനുഷ്യന്‍ ആണ് ഇതൊരു മനുഷ്യനും തൊഴില്‍ എടുത്തു ജീവിക്കാന്‍ ഉള്ള സ്വാതന്ത്ര്യം പണ്ട് ബാപ്പുജി നമുക്കെ നേടി തന്നിട്ടുണ്ട് ,അപ്പൊ തിലകനോട് കാണിച്ചതില്‍ തെറ്റില്ലെ അദ്ദേഹത്തിന് തൊഴില്‍ നിഷേധിച്ചത് തെറ്റല്ലേ അപ്പോള്‍ അദ്ദേഹം പ്രതികരിച്ചു ,പക്ഷെ ആ പ്രതികരണം ചിലവരുടെ മനസിലെ വിഗ്രഹങ്ങള്‍ക്ക് നേരെ ആയി പൊയി എന്ന് മാത്രം പിന്നെ പറയണോ പൂരം
ഫാന്‍സ്‌ എന്നാ കുറെ എണ്ണം ഉണ്ട് ഒരു മാതിരി ശിഗണ്ടികള്‍ അവന്മാരെ അആനു ആദ്യം നിഷേടിക്കേണ്ടത്
എന്ത് പുണ്ണാക്ക അവര്‍ ഈ സിനിമ മേഗല്യ്ക്ക് നല്‍കുന്നത് ഒന്നും ചെയുന്നില്ല എന്നല്ല ചെയുന്നത് നശിപ്പിക്കുന്നു
എന്തായാലും ഇനി ഉള്ളത് കണ്ടിരുന്നു കാണാം
ശേഷം സ്ക്രീനില്‍

Tuesday, March 16, 2010

എന്റെ വിശ്വാസം

അങ്ങകലെ സൂര്യന്‍ കടലിന്‍
മടി തട്ടില്‍ താണ്
സന്ധ്യ രാത്രിയുടെ വരവിനായി
മാറി കൊടുക്കുന്നു
എങ്ങും ഇരുട്ടായി ........
രാത്രി വിടവാങ്ങുന്നു ,
വീണ്ടും അടുത്ത പ്രഭാതം
ഈ പ്രഭാതം ഉടന്‍ പകലാവും
എന്ത് ഗുണ ദോഷങ്ങള്‍ ആവും ഈ പകല്‍ എനിക്ക് തരുന്നത്
എനിക്ക് അറിയാം എല്ലാം ഇന്നലയുടെ ആവര്‍ത്തനം മാത്രം
എന്തായാലും ഭ്രാന്ധമായ പ്രഷുബ്ധമായ ഒരു
അന്ധമായ ദു:ഖ സാഗരം മാത്രം
പക്ഷെ എല്ലാം നഷ്ട പെട്ടവന് അതും ഒരുതരം മരിവിപ്പായി പിന്നിടത് മാറും
എന്ന് എനിക്ക് അറിയാം എങ്കിലും, എന്റെ വിശ്വാസം
എന്നോട് ജീവിക്കാന്‍ പറയുന്നത് അകലെ നിന്നും ഞാന്‍ കേള്‍കുന്നു ..

എന്‍റെ മരണങ്ങള്‍

മരണങ്ങള്‍ ഒരു പാട് നടക്കാറുണ്ടെങ്കിലും നമുക്ക് ഒരു മരണമേ ഉള്ളു ,പക്ഷെ ചിലപ്പോഴൊക്കെ തോന്നാറില്ലേ ആ സമയം ഞാന്‍ മരിച്ചു പോയപോലെ ആയിരുന്നു എന്ന് അല്ലെങ്ങില്‍ ആ സമയത്ത് ഒന്ന് മരിച്ചിരുന്നു എങ്കില്‍ ശെരി അത് അങ്ങനെ ആയിരിക്കും ഒന്നിനെകുറിച്ചും അവസാന വാക്ക് പറയാന്‍ നമ്മള്‍ ആരും അല്ല . ഇവിടെ എന്റെ മരണങ്ങള്‍ എങ്ങനെ എപ്പോള്‍ ഉണ്ടായി ചിലപ്പോള്‍ ഒരു ഭ്രാന്തന്‍ ചിന്ത ആവാം,ഇവിടെ ഈ ആകാശത്തോളം ഉയര്‍ന്ന ഈ ആശുപത്രിയില്‍ കിടന്നു ഞാന്‍ ആലോചിച്ചാല്‍ എവടെ എത്താന്‍ അല്ലെ ?. ഒരിക്കല്‍ ഞാനും പിച്ച വെച്ചിരുന്നു ഞാനും നടക്കാന്‍ പഠിച്ചിരുന്നു പിന്നിടെ ആ നടത്തം ഒരു ഓട്ടം ആയിരുന്നു ആ ഓട്ടം എന്നെ ഈ ആശുപത്രി കിടക്കയില്‍ എത്തിച്ചിരിക്കുന്നു .എന്തിനു വേണ്ടി എന്ത് ഉണ്ടാക്കി എന്ന് സാധാരണ രീതിയില്‍ എല്ലാവരും ചോദിക്കുന്നു പക്ഷെ എന്തൊക്കെയോ ഞാനും ഉണ്ടാക്കി ഇല്ലേ ?
അതേ ഞാനും കരുതിവെച്ചു എനിക്ക് വേണ്ടി എന്റെ ഭാവി തലമുറയ്ക്ക് വേണ്ടി അവര്‍ക്ക് അത് വേണ്ടേ, വേണം . ഇവിടെ ഇങ്ങനെ എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെ കിടക്കുമ്പോള്‍ എനിക്കെ ഞാന്‍ നേടി എടുത്ത സ്വത്തിന്റെ കണക്കു എടുക്കാന്‍ പറ്റും എണ്ണം എടുക്കാന്‍ പറ്റുന്ന വാക്കുകള്‍ കൊണ്ട് മാത്രം എന്നോടെ സംസാരിക്കുന്ന മകന്‍ അവന്‍ ആണ് എന്റെ സ്വത്തു പക്ഷെ അവന്‍ പിന്നെയും സ്വന്തമായി സമ്പാധിച്ചപ്പോള്‍ ഈ അച്ഛന്റെ ഒന്നും വേണ്ടാതായി അത് ആണല്ലോ ലോക നീതി കാരണം നാം ചെയുന്നത് കണ്ടാണല്ലോ നമ്മുടെ മക്കള്‍ വളരുന്നത് "കൊടുത്താല്‍ കൊല്ലത്തും കൊല്ലത്തും കിട്ടും".


പക്ഷെ ഞാന്‍ കിടക്കുന്ന എന്റെ കിടക്കയുടെ അടുത്ത് വന്നു കിടക്കുന്ന ബാലകൃഷ്ണനെ ഞാന്‍ അറിഞ്ഞപ്പോ നമ്മള്‍ ഒന്നും അല്ലാതെ ആയി അദ്ദെഹത്തിന്റെ ശബ്ധം മാത്രമേ ഞാന്‍ കേട്ടിരുന്നുള്ളൂ കാരണം ഞാനും എന്റെ ഈ കിടക്കയും അത്രയ്ക്ക് സ്നേത്തിലായിരുന്നു അവന്‍ എന്നെ ഒന്ന് അനക്കാന്‍ പോലും തയ്യാറല്ലായിരുന്നു,


ബാലകൃഷ്ണന്‍ എന്റെ അടുത്ത കിടക്കയില്‍ ആയിരുന്നു അദ്ദെഹത്തിന്റെ കിടക്കുന്നതിന്റെ അരികില്‍ ആയിരുന്നു ജനാല അദ്ദെഹത്തിന്റെ അസുഖം എന്താണ് എന്ന് ഞാന്‍ ചോദിച്ചിരുന്നില്ല അല്ല അത് അറിയാന്‍ ഞാനോ പറയാന്‍ അദ്ദേഹം തല്പര്യപ്പെട്ടിരുന്നില്ല എങ്ങനെങ്ങിലും ഞങള്‍ അങ്ങനെ കിടന്നു ഒരു പാട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു .കുടുതലും ഞാന്‍ ചോദിച്ചിരുന്നത് ജനാലയിലുടെ പുറത്തു നടക്കുന്ന കാഴ്ചകള്‍ ആണ് അപ്പോള്‍ പുറത്തു അങ്ങ് അകലെ നീല പടുസരി പോലെ അല അടിക്കുന്ന കടലിനെ കുറിച്ചും അതില്ലുടെ തെന്നി നീങ്ങുന്ന തോണിയെ കുറിച്ചും ചിലപ്പോളൊക്കെ അലറി വിളിക്കുന്ന കടലിനെ കുറിച്ചും അദ്ദേഹം വാതോരാതെ എനിക്ക് പറഞ്ഞു വിവരിക്കുമായിരുന്നു അപ്പോളൊക്കെ ഞാന്‍ ഓര്‍ക്കും പല വര്‍ണത്തില്‍ ഉള്ള സോപ്പ് കുമിള നമ്മള്‍ തന്നെ ഉണ്ടാക്കും ഒരുനിമിഷം കൊണ്ട് ഉണ്ടാക്കിയ നമള്‍ തന്നെ അതില്‍ തൊട്ടാല്‍ അത് പൊട്ടി പോകും അത് പോലെ തന്നെ ആണല്ലോ എന്റെ ജീവിതവും പലതും നേടി ഇപ്പോള്‍ അല്ല എപ്പോളോ ഞാന്‍ അറിയാതെ അതില്‍ തൊട്ടു പോയി . ഇന്നിപ്പോള്‍ ഈ ലോകത്തിന്റെ സൌന്ദര്യം കാണാന്‍ എനിക്കെ മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്നു . ഇത് എന്റെ ഒരു മരണം ആണ് .
ഇന്ന് ശനി ആണല്ലോ ബാലകൃഷ്ണന്‍ പറഞ്ഞു എന്ത് ദിവസം ആണെങ്ങിലും നമുക്കെ എന്താ എന്ന് ഞാന്‍ പതിവ് മറുപടി കൊടുത്തു . അതല്ല ചേട്ടാ എന്തോ എവിടെയോ മറന്നത് പോലെ എനിക്ക് തോന്നുന്നു എന്ന് ബാലകൃഷ്ണന്‍ പറഞ്ഞു , എന്തായാലും കിടക്കാം എന്ന് ഞാന്‍ പറഞ്ഞു പക്ഷെ രാത്രിയുടെ ഏതോ യാമത്തില്‍ ഒരു ഞരക്കം കേട്ട്...‍ അതൊരു നിലവിളി പോലെ എനിക്ക് തോന്നി ബാലകൃഷ്ണന്‍ ആണ് കരയുന്നത് എനിക്കറിയില്ല ഞാന്‍ എന്താ ചെയേണ്ടത് എന്ന് കൈ പോലും ചലിപ്പിക്കാന്‍ ആവില്ല എനിക്ക് ഞാന്‍ ബെഡില്‍ കിടന്നു ഉറക്കെ നിലവിളിച്ചു പക്ഷെ എന്റെ ശബ്ദം എവിടെയോ തങ്ങി നില്‍ക്കുന്ന പോലെ പുറത്തേക്കു വരുന്നില്ല ദൈവമേ ഞാന്‍ എന്തിനാ ഇങ്ങനെ ജീവിക്കുനത് ഒരാളെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ഒന്ന് ഉറക്കെ കരയാന്‍ പോലും കഴിവില്ലതെ പെട്ടന്ന് ആ ഞരക്കം നിന്നു എന്തോ എങ്ങനെയോ ഒരു നേഴ്സ് അപ്പോള്‍ അവിടേക്ക് എത്തി




പിറ്റേ ദിവസം ബാലകൃഷ്ണന്‍ കിടന്ന കിടക്കയിലേക്ക് എന്നെ കിടത്തി അപ്പോള്‍ ആണ് ഞാന്‍ ആ ജനല്‍ ശ്രദ്ധിച്ചത് ജനാലയ്ക്ക് അപ്പുറം‌ വെള്ളപുശിയ ഒരു ഭിത്തി ആയിരുന്നു അപ്പോള്‍ ഞാന്‍ ആ നറ്‌സിനോട് ചോദിച്ചു സിസ്റ്റര്‍ ഇവിടെ കിടന്ന ബാലകൃഷ്ണന്‍ എന്തായിരുന്നു അസുഖം ??


അപ്പോള്‍ സിസ്റ്റര്‍ പറഞ്ഞു അയാള്‍ ഒരു ബോണ്‍ കാന്‍സര്‍ പെഷ്യന്റ്റ്‌ ആയിരുന്നു അതും അല്ല അദ്ദേഹം ഒരു അന്ധന്‍ ആയിരുന്നു എന്നും ഒരു ആക്സിടെന്റ്റില്‍ ആണ് അദ്ദെഹത്തിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപെട്ടത് എന്ന്


ശരിക്കും ഇത് എന്റെ ജീവിതത്തിലെ അടുത്ത മരണം ആയിരുന്നു എന്റെ സന്തോഷത്തിനായി പുറത്തു നടന കാഴ്ചകള്‍ വിവരിച്ചു തന്ന എന്റെ സുഹൃത്തെ താങ്കള്‍ താങ്കളുടെ മുന്‍പിലെ കറുപ്പില്‍ നിന്നാണോ എന്റെ സന്തോഷത്തിനായി ഏഴ് വര്‍ണവും നിറഞ്ഞ ലോകത്തിനെ വരച്ചു കാണിച്ചു തന്നത്, ചില നിറങ്ങള്‍ അങ്ങനെ ആവാം ആ നിറത്തില്‍ നിന്നെ നമുക്ക് നമ്മുടെ സന്തോഷത്തിനു ആയി നമ്മുടെ ഇഷ്ടപെട്ട നിറങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കും അല്ലെങ്കില്‍ മറ്റുള്ളവരുടെ സന്തോഷത്തിനായി നിറങ്ങള്‍ ചാലിച്ചെടുക്കാന്‍ പറ്റും ഈ ഒറ്റ നിറത്തില്‍ നിന്നു.

നിയന്ത്രണ രേഖ

ഇപ്പോളും വിശ്വസിക്കാന്‍ പറ്റുന്നില്ല എനിക്ക് എങ്ങനെ ഇത് പോലെ ആകാന്‍ കഴിയുന്നു ദൈവമേ എന്‍റെ ഗീതുവും മക്കളും ഇത് അറിഞ്ഞാല്‍ എന്നായാലും ഒരു ദിവസം അവര്‍ അറിയും അപ്പോള്‍ കൈ പത്തിയില്‍ വന്ന ആറാമത്തെ വിരല്‍ പോലെ അവര്‍ എന്നെ കാണും പിന്നെ ജീവിതത്തിന്റെ ആരോഗ്യം ഉള്ള കാലത്ത് തലയില്‍ വന്ന വെള്ളി നരപോലെ അവര്‍ എന്നെ കാണും ഒടുക്കം ഓമനിച്ചു വളര്‍ത്തിയ നായക്ക് പേ പിടിക്കുമ്പോള്‍ വെറുക്കുന്ന പോലെ വെറുക്കും പക്ഷെ അപ്പോളും ഞാന്‍ അവരെ സ്നേഹിക്കും പക്ഷെ ഇപ്പോളും എനിക്കെ പിടികിട്ടാത്തത് ഞാന്‍ എങ്ങനെ ആണ് അനസുയയും ആയി ഇങ്ങനെ ചേ ചിലപ്പോള്‍ ഓര്‍ക്കുമ്പോള്‍ എന്തോ ഒരിക്കലും നടക്കാതെ കാര്യം പോലെ പക്ഷെ അവള്‍ തരുന്ന സ്നേഹത്തിനു എന്തോ ഒരു പ്രേതെയ്കാത്ത ഉണ്ട്
അതെ പക്ഷെ ഗീതു എന്നെ സ്നേഹിക്കുന്നുണ്ട് എങ്ങിലും എനിക്കെ അനസുയയെ കാണുമ്പൊള്‍ എല്ലാം മറന്നു പോകുന്ന പോലെ ചിലപ്പോള്‍ ജീവിതം ഒരു പിടിയും തരില്ല പുറത്തു മഴയ്ക്ക് മുന്‍പേ ഉള്ള ഒരു കാറ്റ്
രാജേട്ടാ മഴ വരുന്നുണ്ടെന്ന് തോന്നുന്നു ഇപ്പോള്‍ കറന്റ്‌ പോകും "പാരിജാതം" എങ്ങനെ കാണും അവള്‍ പരിതപിച്ചു അപ്പോളാണ് ഞാന്‍ എവടെ ആണെന്ന് എനിക്കെ ഓര്മ വന്നത്
ഞാന്‍ രാജേഷ്‌ അത്യാവിശ്യം ഗ്രാഫിക്സ് വര്‍ക്ക്‌ ഉണ്ടേ ത്രിശൂര്‍ ടൌണില്‍ ഒരു ചെറിയ റൂം എടുത്തേ അവിടെ ഇരുന്നു വര്‍ക്ക്‌ ചെയുന്നു രണ്ടു പിള്ളേരും ഉണ്ട് കൂടെ അവര്‍ക്കേ ഒരു എക്സ്പീരിയന്‍സ് ആകട്ടെ എന്ന് കരുതി പണ്ട് കൂടെ പഠിച്ച കുട്ടു കാരും പിന്നെ അല്ലറ ചില്ലറ ബന്ധങ്ങള്‍ ഒക്കെ വെച്ച് വര്‍ക്ക്‌ കിട്ടുന്നുണ്ടേ പിന്നെ പരസ്യങ്ങളും എടിടിങ്ങും ഒക്കെ ആയിട്ടു കടിച്ചു പിടിച്ചു പോകുന്നു
ഇതൊക്കെ പറഞ്ഞാലും എന്‍റെ ഭാര്യ ഗീതു അവള്‍ ഒരു ടീച്ചര്‍ ആണ് . രണ്ടു കുട്ടികള്‍ മൂത്തവള്‍ രാജി രണ്ടാമത് ജിത്തു .ഞങള്‍ അനഗ്നെ സന്തോഷത്തോടെ ജീവിക്കുക ആയിരുന്നു
ഒരു ദിവസം എന്‍റെ ഓഫീസിലെക്കെ അനസുയ വന്നതോടെ കാര്യങ്ങള്‍ എല്ലാം കിവിട്ടു പൊയി അവര്‍ക്കേ ഒരു മാഗസിന് ഡിസൈന്‍ ചെയ്യണം അന്സുയ ഒരു ഫാഷന്‍ ഡിസൈനര്‍ ആണ് എന്തോ അവരെ ആദ്യം കണ്ടപ്പോള്‍ എനിക്കെ ഒന്നും തോന്നിയില്ല പക്ഷെ വര്‍ക്ക്‌ കാര്യങ്ങള്‍ ഡിസൈന്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു തരാനും ഒക്കെ ആയിട്ടു ഇടയ്ക്കെ ഇടയ്ക്കെ അവര്‍ എന്‍റെ ഓഫീസില്‍ എത്താന്‍ തുടങ്ങി .എങ്ങനെയോ എപ്പോളോ ആണെന്ന് അറിയില്ല ഞാഗ്ല്ക്കെ ഇടയില്‍ സംസാരത്തിന് ഒരു വീര്‍പ്പുമുട്ടല്‍ ഒരു എന്തോ ഒന്ന്
പിന്നെ പിന്നെ ഞങള്‍ പലയിടത്ത് വെച്ച് കണ്ടു
അവളെ പറ്റി ഒരിക്കലും അവള്‍ തുറന്നു പറഞ്ഞിട്ടില്ല എന്തോ എനിക്ക് അത് അറിയണം എന്നും ഇല്ല .പക്ഷെ ഇടയ്ക്കെ എപ്പോളോ അവളുടെ മടിയില്‍ കിടന്നു കൊണ്ട് ഞാന്‍ എന്‍റെ ഭാര്യയെയും കുഞ്ഞുങളെയും കുറിച്ച് പറഞ്ഞു പക്ഷെ അവള്‍ ഒന്ന് ചിരിച്ചു പിന്നെ പറഞ്ഞു രാജ് സ്നേഹം അങ്ങനെ ആണ് അത് കൊടുത്തെ പറ്റു തിരികെ കിട്ടാന്‍ വിധിച്ചത് ആന്നു സ്നേഹം പക്ഷെ അത് എവടെ നിന്ന് എങ്ങനെ വരും എന്ന് പറയാന്‍ ആകില്ല . സ്നേഹം ഒരിക്കലും ഒരു തെറ്റല്ല,അതിനെ അതിര്‍വരമ്പുകള്‍ കാണാതിരിക്ക് അത് കൊടുക്കാന്‍ പറ്റുന്ന അത്രയും കൊടുക്ക്‌ , സ്നേഹം ഒരിടത്ത് കൊടുക്കുന്നത് ശെരി വേറൊരിടത്ത് കൊടുക്കുന്നത് തെറ്റ് എന്ന് കാണാതെ ഇരിക്ക് അങ്ങനെ ഞാന്‍ കണ്ടെങ്ങില്‍ രാജ് നിന്നെ ഞാന്‍ ഇഷ്ടപെടുമോ ? എല്ലാം മനസിന്റെ തോന്നലന്നു പിന്നെ നമുക്കെ മുന്‍പേ പോയവര്‍ പറഞ്ഞു പറഞ്ഞു ആചാരം ആക്കിയവ ഒരു പക്ഷെ അവര്‍ക്ക് ഇത് പോലെ സ്നേഹിക്കാന്‍ കഴിഞ്ഞിട്ട് ഉണ്ടാവാറില്ല . എന്തോ ഞാന്‍ തന്നെ ചിന്തിച്ചു പക്ഷെ എപ്പോളും എന്നെ മാത്രം ഓര്‍ത്തു കഴിയുന്ന എന്‍റെ ഗീതു അവളുടെ സ്നേഹമോ അവള്‍ ഇത് പോലെ ആര്ക്കെങ്ങിലും സ്നേഹം പങ്ങിട്ടു കൊടുത്താല്‍ എനിക്കെ അത് താങ്ങാന്‍ പറ്റുമോ ഞാന്‍ എന്താ ഇങ്ങനെ അവസാനം ഞാന്‍ ഒരു തീരുമാനത്തില്‍ എത്തി ഇത് ശെരിയാവില്ല ഇനിയും സ്നേഹം ഇത് പോലെ കിട്ടിയാല്‍ ഞാന്‍ എന്നെ തന്നെ മറക്കും എന്‍റെ കുടുംബം എന്‍റെ കുട്ടികള്‍ എന്‍റെ ഭാര്യ എനിക്ക് എല്ലാം നഷ്ട പെടും പക്ഷെ അപ്പോളും എന്‍റെ മനസില്‍ വേറൊരു ചിന്ത വന്നു നഷ്ടപ്പെട്ട് പോകുന്ന സ്നേഹ ബന്ധം ആണോ നഷ്ടപെട്ടാല്‍ എനിക്ക് സഹിക്കാന്‍ പറ്റില്ല
പക്ഷെ അനസുയയെ എനിക്ക് മറക്കാന്‍ പറ്റണില്ല അവളുടെ സ്നേഹം എന്തായിരുന്നു അവള്‍ ഒരിക്കലും എന്നില്‍ നിന്നെ ഒന്നും ആഗ്രഹിച്ചിരുന്നില്ല എനിക്കെ സ്നേഹം തന്നിട്ടേ ഉള്ളു .
പുറത്തു മഴ തുടങ്ങി ഇപ്പോള്‍ എല്ലായ്പ്പോഴും മഴ ആണ് .കാലം തെറ്റി വരുന്ന മഴ എന്തിനോ വേണ്ടി പെയ്തു തീര്‍ക്കുന്ന പോലെ മഴയ്ക്ക് ഒരു ധെഷ്യ ഭാവം വന്നിരിക്കുന്നു.പിന്നെ എപ്പോഴോ കൊച്ചുകുട്ടിയുടെ ചിനുങ്ങള്‍ പോലെ പതിയെ പതിയെ
കരഞ്ഞു ഉറങ്ങുന്ന കുഞ്ഞിനെ പോലെ നിന്ന്
" ഹോ കറന്റ്‌ വന്നു ഇനി പാരിജാതം കാണാം" ഗീതു സന്തോഷം പങ്ങിട്ടു ഞാന്‍ ഒരു സിഗരറ്റും കത്തിച്ചു എന്‍റെ വര്‍ക്കിംഗ്‌ റൂമില്‍ കയറി എന്നിട്ടേ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു
ജിമെയില്‍ ലോഗിന്‍ ചെയ്തു അനസുയയുടെ മെയില്‍ വന്നിട്ടുണ്ട് കുറെ പൂക്കളുടെ പടം പക്ഷെ അപ്പോള്‍ തന്നെ ഒരു മസ്സെജ് അനയുസയുടെ എന്‍റെ മൊബൈലില്‍ എത്തി അര്‍ജന്റ ആയി മീറ്റ്‌ ചെയ്യണം എന്ന് എന്തിനാവും അവള്‍ മീറ്റ്‌ ചെയാന്‍ പറഞ്ഞത് ആവോ
എന്തിനും ഒരു പര്യവസാനം വേണമല്ലോ ഈ ചിന്ത മനസിനെ അലട്ടാന്‍ തുടങ്ങിട്ട് കുറെ കാലമായി പക്ഷെ എന്‍റെ കുറെ ചിന്ത ഗതികള്‍ അതിനു എനിക്കെ ഉത്തരം കിട്ടിയേ പറ്റു എന്തിനാണ് ഇത് പോലെ പേടിച്ചു സ്നേഹിക്കുന്നത് നമ്മുടെ ഉള്ളില്‍ ഉള്ള സ്നേഹം നമ്മള്‍ മടുള്ളവര്‍ക്ക് കൊടുക്കുന്നതിനെ എന്തിനെ നിയന്ത്രണം കൊടുക്കണം നമുടെ ഇഷ്ടങ്ങള്‍ അത് നമ്മുടെ സ്വന്തം അല്ലെ അതിനെ എന്തിനാ നിയന്ത്രണം സ്നേഹത്തിനെ പ്രായവും നിറവും ഉണ്ടോ ? ഇവിടെ നഷ്ട പെടുന്നത് നമ്മള്‍ ആഗ്രഹിക്കുന്നത് കൊണ്ട് മാത്രമാണ്
അവിടെ എന്താ ഒരു ആള്‍ക്കുട്ടം അപ്പോള്‍ മറ്റേ ആള് പറഞ്ഞു
എന്‍റെ ശവി അവിടുത്തെ ആ ഗടി ഉണ്ടല്ലോ മഹാ ഉടായിപ്പ് ആയിരുന്നു അവന്‍ ഭാര്യയും രണ്ടു കിടാങ്ങളും ഉണ്ടായിരുന്നതാ ദെ ഇന്ന് അവന്‍ അവന്റെ സെറ്റപ്പ് ഉം ആയിട്ടു ലോഡ്ജില്‍ കേട്ടിതുങ്ങി കിടക്കുന്നു ഇവന് ഒക്കെ ഇത് വേണം
പക്ഷെ സുഹ്ര്‍ത്തെ എന്‍റെ ചോദ്യങ്ങള്‍ ഇന്നും അവശേഷിക്കുക ആണ് എന്തിനാണ് സ്നേഹത്തിനെ അതിരവര്‍മ്ബുകളും നിയന്ത്രണവും എര്‍പെടുതിയിരിക്കുന്നത് , നമ്മുടെ ഇഷ്ടങ്ങള്‍ നമ്മുടെ സ്വന്തം അല്ലെ സ്നേഹിക്കു ഒരിക്കലും മറ്റുള്ളവരുടെ സ്നേഹം കനത്ത പോലെ നടിക്കല്ല്
ഗീതുവിനു അറിയില്ലായിരുന്നു ഒന്നും അവള്‍ അവളുടെ കുടുംബത്തെ സ്നേഹിച്ചു അവളുടെ രാജേട്ടന്‍ അവളുടെ കുഞ്ഞുങള്‍ അതായിരുന്നു അവളുടെ ലോകം ആ ലോകം മതിയാരുന്നു അവള്‍ക്കു ആ ലോകത്തിനു അപ്പുറം പോകാന്‍ അവള്‍ ആഗ്രഹിചിരുന്നില അത് ഒരു തരം സെല്‍ഫ് ഫിശ്നസ് അവളുടെ ലോകത്ത് നിന്നും രാജേട്ടന്‍ എന്തിനെ ഇങ്ങനെ പോയ്‌ എങ്ങനെ പോയി
ഒന്നും അറിയില്ല അവള്‍ ദൂരെ മഴയുടെ വരവിനെ മുന്നോടിയായി അടിക്കുന്ന കാറ്റിന്റെ മൂളിച്ച ശ്രദ്ധിച്ചു തുടങ്ങി അതിനെ ഒരു താളം ഉണ്ടല്ലോ അവള്‍ക്കെ ആ താളം വെല്ലാതെ അവള്‍ക്കു എല്ലാം മറക്കാന്‍ പറ്റുന്ന പോലെ അവള്‍ മെല്ലെ മെല്ലെ ആടാന്‍ തുടങ്ങി കൂടെ സന്തോഷം കൊണ്ടേ കിയും കൊട്ടാന്‍ തുടങ്ങി അവള്‍ ഉറക്കം ഉണര്‍ന്നപ്പോള്‍ മുകളില്‍ കറങ്ങുന്ന ഫാന്‍ ചുറ്റുപാടും കിടക്കുന്നുണ്ടേ ഒരു പാട് ആള്‍ക്കാര് പക്ഷെ അവള്‍ക്കു അവരെല്ലാം തന്നെ മാടി മാടി വിളിക്കുന്ന പോലെയാണ് തോന്നിയത്

ചിലപ്പോള്‍ സ്നേഹം ഇങ്ങനെ ആണ് ഒരുപാടു സന്തോഷങ്ങള്‍ നല്‍ക്കും ചിലപ്പോള്‍ അത് വരുന്നത് ഇതു വഴിയിലുടെ ആണെന്ന് അറിയില്ല എന്തായാലും എപ്പോളും കാലം മാറി പെയ്യുന്ന മഴ പോലെ ചിലപ്പോള്‍ പെട്ടന്ന് വരും ആടി തിമര്‍ക്കും