Thursday, December 8, 2011

Friday, November 4, 2011

യാത്രയും നിഴലും

എന്നും ഞാന്‍ പറയാറില്ലേ എനിക്ക് ഒരു

യാത്ര ഉണ്ടെന്നു

ഇപ്പോളാണ് ഞാന്‍ യാത്ര പോകുന്നത്

...എന്നും ഞാനും നിഴലും മാത്രമേ

യാത്രകളില്‍ കാണു,

പക്ഷെ ഇന്നെന്റെ യാത്രയ്ക്ക്

യാത്രയാക്കാന്‍ ഒരു പാട് പേരുണ്ട്
എന്റെ നിഴല്‍ മാത്രം ഇല്ല ............

Wednesday, October 19, 2011

ഇനി എന്റെ ലോകംയാത്ര തന്നു വിട്ടു
ഞാന്‍ ഒറ്റയ്ക്ക് വന്നുവോ ഈ പടിവാതിലില്‍
പുറകിലെ വെളിച്ചമാണോ സത്യം
അതോ മുന്‍പിലെ ഇരുട്ടാണോ സത്യം
ഇനിയും സമയങ്ങള്‍ സമയങ്ങളായി
തന്നെ നില്‍ക്കുന്ന ലോകത്തേയ്ക്ക്
ഇനി എന്ത് ??
വന്നവര്‍ ആരും വഴി
കാട്ടുവാന്‍ നിന്നിടാതെ മുന്‍പേ
നടന്നു പൊയ്
ഇനി എനിക്ക് സത്യങ്ങള്‍ കാണാം
സത്യങ്ങള്‍ പറയാം എനിക്ക്
ഇനി എന്റെ ലോകം സമയങ്ങാലാല്‍
വെട്ടയാടപെടതിരിക്കും

Monday, October 3, 2011

എന്റെ പെണ്ണിനോട്

കാറ്റോടു കൈ വീശി നീ പാടിയാല്‍
എന്റെ ഹൃദയങ്ങള്‍ താളം പിടിക്കും ,
ഈ സ്നേഹം വന്നാല്‍ കണ്ണില്‍
കള്ളത്തരം വന്നു കുടിയെരുമോ ?
ഇത് ഏതോ ഒരു പുതു ലോകം
നിന്റെ ഒരു മിഴി മുനയാലെ
എന്റെ വഴി മാറി പോകുന്നു
നെഞ്ചിന്‍ ഉള്ളില്‍ ഒരു നേരിപോട് പുകയുന്നു
സുഘമുള്ള ഒരു വേദന
ഒരു വാക്കും പറയാതെ എന്നെ നോക്ക് നീ
നിന്റെ നിമിഷങ്ങള്‍ നില്‍ക്കട്ടേ
വേറൊന്നു നിനയ്ക്കാതെ കണ്മൂട് നീ
എന്റെ നിമിഷങ്ങള്‍ നില്‍ക്കട്ടേ
ആരെയും നോക്കാതെ എന്നെ നോക്ക് നീ
എന്നെ അറിയാതെ നിന്നെ നോക്കും ഞാന്‍
എന്നും നിന്നില്‍ തന്നെ
ഞാന്‍ എന്നെ കാണും പെണ്ണെ ..........................

Sunday, March 20, 2011

എന്നിട്ടും

വീണ്ടു ഞാന്‍ ഈ ജാലക പടികളില്‍ പിടിച്ചു

ഒരു ഇരമ്പലോടെ തോര്‍ന്നു തുടങ്ങുന്ന മഴയുടെ

അവസാന തുള്ളിയ്ക്കായി നോക്കി ..........

അകലെ എന്തോ പറയാന്‍ ബാക്കി വെച്ച് ..

ആരില്‍ നിന്നോ ഓടി ഒളിക്കാന്‍ ശ്രെമിക്കും

പോലെ സുര്യന്‍ ................

വീണ്ടും സന്ധ്യയുടെ വരവായി ....

ഈ സന്ധ്യമാത്രം തീരെ ചെറുതാണ് അല്ലെ ??

പക്ഷെ ഈ സന്ധ്യക്ക് ഒരു പാട് സൌന്ദര്യം ഉണ്ട് ..

ഒരു പാട് അര്‍ഥം ഉണ്ട് .............

പക്ഷെ ഒരു നഷ്ടപെടലിന്റെ വേദന

മതി ആവുവോളം .എന്തിനെന്നു അറിയില്ല

ഈ സന്ധ്യുടെ വരവ് ............

ഒരു സുന്ദരി ആയി ആരെയും മോഹിപ്പിക്കും

വര്ങ്ങളായി .........................

ഒടുവില് എല്ലാ നിറങ്ങളും അടങ്ങിയ ചായകുപ്പി

തട്ടി മറിച്ചിട്ട കുട്ടിയെ പോലെ അവള്‍

എല്ലാ വര്നഗലും ഒടുവില്‍ ഒരു ഒരു കറുപ്പ് ആയി മാറ്റി

എന്നിട്ടും ഈ സന്ധ്യില്‍ ആണ് എന്റെ പ്രാര്‍ഥനകള്‍

Thursday, February 24, 2011

മഴയിലുടെ

ഈ മഴയിലുടെ ഞാന്‍ ഒന്ന് നടന്നു കൊള്ളട്ടേ ,
പിന്നില്‍ നിന്ന് കാതോരമായി എന്നെ വിളിച്ചിടല്ലേയ്,
ഈ മഴയുടെ താളത്തിന് നീ എനിക്ക് ആയി കരുതി വെച്ച
സ്നേഹത്തിന്റെ താളമാണല്ലോ ,
ചിതറി വിഴുന്ന ഈ മഴത്തുള്ളികളില്‍ എപ്പോളോ ഞാന്‍ കാണുന്നു
നിന്റെ മിഴി നീര്‍ പൂക്കള്‍
എപ്പോളോ വിടവങ്ങുവാന്‍ നിലക്കുന്ന ഒരു നോട്ടത്തിന്റെ
വിതുമ്പലില്‍ നിന്ന് അടരുന്ന തേങ്ങല്‍ പോലെ
ഈ മഴയും പെയ്യുക ആണ് , ഈ മഴയിലുടെ
ഇങ്ങനെ നടക്കുമ്പോള്‍ ,ഈ മഴത്തുള്ളികള്‍ എന്റെ
മുഖത്തില്‍ ഇറനായ ഒരു തണുത്ത സ്വാന്തനം തരുന്നു ,
ഇനിയും എത്ര ദൂരം പോകാന്‍ പറ്റും എനിക്കി മഴയിലുടെ
അറിയില്ല എങ്കിലും പുറകില്‍ നിന്ന് കതോരമായി എന്നെ വിളിചിടല്ലേ
എങ്കിലും ഞാന്‍ അറിയുന്നു ഈ മഴയ്ക്ക്‌ എപ്പോളും ഒരേ താളമല്ലല്ലോ
നിന്നിലേക്ക്‌ ഞാന്‍ എത്തിയ നിന്റെ ആര്ദ്രമാകും സ്നേഹം പോലെ
ഈ മഴ ഇങ്ങനെ പെയ്യട്ടെ എന്നും ........എന്നും ........എന്നും
ഈ വഴിയില്‍ എപ്പോളോ ഞാന്‍ ഇടറി വിണാലും
ഈ മഴ ഇങ്ങനെ പെയ്യട്ടെ എന്നും ........എന്നും ........എന്നും

Monday, February 21, 2011

സന്ധ്യ

നിറയുന്നൊരു ഈ സന്ധ്യയില്‍ നിന്റെ പാട്ടിന്റെ ഈരടികള്‍ക്കായി
കാത്തു നില്‍ക്കാം ഞാന്‍
തൊഴുതു മടങ്ങുവോളം നിനക്കായി ഓര്‍ത്തു വെയ്ക്കാം ഞാന്‍ എന്റെ
ഈ ഗീതം
ചുരുള്‍ വീണ ഈറനാം മുടിയില്‍ നിന്ന് അടര്‍ന്നു വീണ തുളസികതിരവാന്‍

ഈ സന്ധ്യയുടെ നിറം വീണ്ടും കനക്കുന്നുവോ ?

നിന്റെ നിറയുന്ന മിഴിയില്‍ നിന്ന് ഒരു തുള്ളി
എന്റെ ജീവിതഗീതതിന്‍ താളം തെറ്റിക്കുന്നു
ഈ സന്ധ്യയില്‍ നിനക്കായി ഈ നിറങ്ങള്‍ ഞാന്‍ തരുന്നു