Tuesday, March 16, 2010

എന്‍റെ മരണങ്ങള്‍

മരണങ്ങള്‍ ഒരു പാട് നടക്കാറുണ്ടെങ്കിലും നമുക്ക് ഒരു മരണമേ ഉള്ളു ,പക്ഷെ ചിലപ്പോഴൊക്കെ തോന്നാറില്ലേ ആ സമയം ഞാന്‍ മരിച്ചു പോയപോലെ ആയിരുന്നു എന്ന് അല്ലെങ്ങില്‍ ആ സമയത്ത് ഒന്ന് മരിച്ചിരുന്നു എങ്കില്‍ ശെരി അത് അങ്ങനെ ആയിരിക്കും ഒന്നിനെകുറിച്ചും അവസാന വാക്ക് പറയാന്‍ നമ്മള്‍ ആരും അല്ല . ഇവിടെ എന്റെ മരണങ്ങള്‍ എങ്ങനെ എപ്പോള്‍ ഉണ്ടായി ചിലപ്പോള്‍ ഒരു ഭ്രാന്തന്‍ ചിന്ത ആവാം,ഇവിടെ ഈ ആകാശത്തോളം ഉയര്‍ന്ന ഈ ആശുപത്രിയില്‍ കിടന്നു ഞാന്‍ ആലോചിച്ചാല്‍ എവടെ എത്താന്‍ അല്ലെ ?. ഒരിക്കല്‍ ഞാനും പിച്ച വെച്ചിരുന്നു ഞാനും നടക്കാന്‍ പഠിച്ചിരുന്നു പിന്നിടെ ആ നടത്തം ഒരു ഓട്ടം ആയിരുന്നു ആ ഓട്ടം എന്നെ ഈ ആശുപത്രി കിടക്കയില്‍ എത്തിച്ചിരിക്കുന്നു .എന്തിനു വേണ്ടി എന്ത് ഉണ്ടാക്കി എന്ന് സാധാരണ രീതിയില്‍ എല്ലാവരും ചോദിക്കുന്നു പക്ഷെ എന്തൊക്കെയോ ഞാനും ഉണ്ടാക്കി ഇല്ലേ ?
അതേ ഞാനും കരുതിവെച്ചു എനിക്ക് വേണ്ടി എന്റെ ഭാവി തലമുറയ്ക്ക് വേണ്ടി അവര്‍ക്ക് അത് വേണ്ടേ, വേണം . ഇവിടെ ഇങ്ങനെ എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെ കിടക്കുമ്പോള്‍ എനിക്കെ ഞാന്‍ നേടി എടുത്ത സ്വത്തിന്റെ കണക്കു എടുക്കാന്‍ പറ്റും എണ്ണം എടുക്കാന്‍ പറ്റുന്ന വാക്കുകള്‍ കൊണ്ട് മാത്രം എന്നോടെ സംസാരിക്കുന്ന മകന്‍ അവന്‍ ആണ് എന്റെ സ്വത്തു പക്ഷെ അവന്‍ പിന്നെയും സ്വന്തമായി സമ്പാധിച്ചപ്പോള്‍ ഈ അച്ഛന്റെ ഒന്നും വേണ്ടാതായി അത് ആണല്ലോ ലോക നീതി കാരണം നാം ചെയുന്നത് കണ്ടാണല്ലോ നമ്മുടെ മക്കള്‍ വളരുന്നത് "കൊടുത്താല്‍ കൊല്ലത്തും കൊല്ലത്തും കിട്ടും".


പക്ഷെ ഞാന്‍ കിടക്കുന്ന എന്റെ കിടക്കയുടെ അടുത്ത് വന്നു കിടക്കുന്ന ബാലകൃഷ്ണനെ ഞാന്‍ അറിഞ്ഞപ്പോ നമ്മള്‍ ഒന്നും അല്ലാതെ ആയി അദ്ദെഹത്തിന്റെ ശബ്ധം മാത്രമേ ഞാന്‍ കേട്ടിരുന്നുള്ളൂ കാരണം ഞാനും എന്റെ ഈ കിടക്കയും അത്രയ്ക്ക് സ്നേത്തിലായിരുന്നു അവന്‍ എന്നെ ഒന്ന് അനക്കാന്‍ പോലും തയ്യാറല്ലായിരുന്നു,


ബാലകൃഷ്ണന്‍ എന്റെ അടുത്ത കിടക്കയില്‍ ആയിരുന്നു അദ്ദെഹത്തിന്റെ കിടക്കുന്നതിന്റെ അരികില്‍ ആയിരുന്നു ജനാല അദ്ദെഹത്തിന്റെ അസുഖം എന്താണ് എന്ന് ഞാന്‍ ചോദിച്ചിരുന്നില്ല അല്ല അത് അറിയാന്‍ ഞാനോ പറയാന്‍ അദ്ദേഹം തല്പര്യപ്പെട്ടിരുന്നില്ല എങ്ങനെങ്ങിലും ഞങള്‍ അങ്ങനെ കിടന്നു ഒരു പാട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു .കുടുതലും ഞാന്‍ ചോദിച്ചിരുന്നത് ജനാലയിലുടെ പുറത്തു നടക്കുന്ന കാഴ്ചകള്‍ ആണ് അപ്പോള്‍ പുറത്തു അങ്ങ് അകലെ നീല പടുസരി പോലെ അല അടിക്കുന്ന കടലിനെ കുറിച്ചും അതില്ലുടെ തെന്നി നീങ്ങുന്ന തോണിയെ കുറിച്ചും ചിലപ്പോളൊക്കെ അലറി വിളിക്കുന്ന കടലിനെ കുറിച്ചും അദ്ദേഹം വാതോരാതെ എനിക്ക് പറഞ്ഞു വിവരിക്കുമായിരുന്നു അപ്പോളൊക്കെ ഞാന്‍ ഓര്‍ക്കും പല വര്‍ണത്തില്‍ ഉള്ള സോപ്പ് കുമിള നമ്മള്‍ തന്നെ ഉണ്ടാക്കും ഒരുനിമിഷം കൊണ്ട് ഉണ്ടാക്കിയ നമള്‍ തന്നെ അതില്‍ തൊട്ടാല്‍ അത് പൊട്ടി പോകും അത് പോലെ തന്നെ ആണല്ലോ എന്റെ ജീവിതവും പലതും നേടി ഇപ്പോള്‍ അല്ല എപ്പോളോ ഞാന്‍ അറിയാതെ അതില്‍ തൊട്ടു പോയി . ഇന്നിപ്പോള്‍ ഈ ലോകത്തിന്റെ സൌന്ദര്യം കാണാന്‍ എനിക്കെ മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്നു . ഇത് എന്റെ ഒരു മരണം ആണ് .
ഇന്ന് ശനി ആണല്ലോ ബാലകൃഷ്ണന്‍ പറഞ്ഞു എന്ത് ദിവസം ആണെങ്ങിലും നമുക്കെ എന്താ എന്ന് ഞാന്‍ പതിവ് മറുപടി കൊടുത്തു . അതല്ല ചേട്ടാ എന്തോ എവിടെയോ മറന്നത് പോലെ എനിക്ക് തോന്നുന്നു എന്ന് ബാലകൃഷ്ണന്‍ പറഞ്ഞു , എന്തായാലും കിടക്കാം എന്ന് ഞാന്‍ പറഞ്ഞു പക്ഷെ രാത്രിയുടെ ഏതോ യാമത്തില്‍ ഒരു ഞരക്കം കേട്ട്...‍ അതൊരു നിലവിളി പോലെ എനിക്ക് തോന്നി ബാലകൃഷ്ണന്‍ ആണ് കരയുന്നത് എനിക്കറിയില്ല ഞാന്‍ എന്താ ചെയേണ്ടത് എന്ന് കൈ പോലും ചലിപ്പിക്കാന്‍ ആവില്ല എനിക്ക് ഞാന്‍ ബെഡില്‍ കിടന്നു ഉറക്കെ നിലവിളിച്ചു പക്ഷെ എന്റെ ശബ്ദം എവിടെയോ തങ്ങി നില്‍ക്കുന്ന പോലെ പുറത്തേക്കു വരുന്നില്ല ദൈവമേ ഞാന്‍ എന്തിനാ ഇങ്ങനെ ജീവിക്കുനത് ഒരാളെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ഒന്ന് ഉറക്കെ കരയാന്‍ പോലും കഴിവില്ലതെ പെട്ടന്ന് ആ ഞരക്കം നിന്നു എന്തോ എങ്ങനെയോ ഒരു നേഴ്സ് അപ്പോള്‍ അവിടേക്ക് എത്തി




പിറ്റേ ദിവസം ബാലകൃഷ്ണന്‍ കിടന്ന കിടക്കയിലേക്ക് എന്നെ കിടത്തി അപ്പോള്‍ ആണ് ഞാന്‍ ആ ജനല്‍ ശ്രദ്ധിച്ചത് ജനാലയ്ക്ക് അപ്പുറം‌ വെള്ളപുശിയ ഒരു ഭിത്തി ആയിരുന്നു അപ്പോള്‍ ഞാന്‍ ആ നറ്‌സിനോട് ചോദിച്ചു സിസ്റ്റര്‍ ഇവിടെ കിടന്ന ബാലകൃഷ്ണന്‍ എന്തായിരുന്നു അസുഖം ??


അപ്പോള്‍ സിസ്റ്റര്‍ പറഞ്ഞു അയാള്‍ ഒരു ബോണ്‍ കാന്‍സര്‍ പെഷ്യന്റ്റ്‌ ആയിരുന്നു അതും അല്ല അദ്ദേഹം ഒരു അന്ധന്‍ ആയിരുന്നു എന്നും ഒരു ആക്സിടെന്റ്റില്‍ ആണ് അദ്ദെഹത്തിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപെട്ടത് എന്ന്


ശരിക്കും ഇത് എന്റെ ജീവിതത്തിലെ അടുത്ത മരണം ആയിരുന്നു എന്റെ സന്തോഷത്തിനായി പുറത്തു നടന കാഴ്ചകള്‍ വിവരിച്ചു തന്ന എന്റെ സുഹൃത്തെ താങ്കള്‍ താങ്കളുടെ മുന്‍പിലെ കറുപ്പില്‍ നിന്നാണോ എന്റെ സന്തോഷത്തിനായി ഏഴ് വര്‍ണവും നിറഞ്ഞ ലോകത്തിനെ വരച്ചു കാണിച്ചു തന്നത്, ചില നിറങ്ങള്‍ അങ്ങനെ ആവാം ആ നിറത്തില്‍ നിന്നെ നമുക്ക് നമ്മുടെ സന്തോഷത്തിനു ആയി നമ്മുടെ ഇഷ്ടപെട്ട നിറങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കും അല്ലെങ്കില്‍ മറ്റുള്ളവരുടെ സന്തോഷത്തിനായി നിറങ്ങള്‍ ചാലിച്ചെടുക്കാന്‍ പറ്റും ഈ ഒറ്റ നിറത്തില്‍ നിന്നു.

1 comment:

Gayathri said...

kidilan aayittundu